ജാതി സംഘടനകള്‍ നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: സ. പിണറായി വിജയന്‍
ജാതി സംഘടനകള്‍ നില തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം: സ. പിണറായി വിജയന്‍
എംഎല്‍എമാരെയും മന്ത്രിമാരെയും നിശ്ചയിക്കാന്‍ അധികാരമുള്ളവരായി ജാതിസംഘടനകള്‍ നടക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാതി സംഘടനകള്‍ സ്വന്തം നില തിരിച്ചറിഞ്ഞ് അവരവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കണം. ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ നവോത്ഥാനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. തങ്ങളുടെ നാവിന്മേലാണ് എല്ലാ കാര്യവും നിലനില്‍ക്കുന്നതെന്ന ധാരണ ജാതി സംഘടനകള്‍ക്ക് വേണ്ട. ഓരോ സംഘടനയ്ക്കും അതിന്റെ മേഖലയുണ്ട്. അതിന്റെ പരിധി വിടരുത്. സകല രാഷ്ട്രീയകാര്യങ്ങളും നിര്‍വഹിക്കാനുള്ള ഒരധികാരവും നിങ്ങള്‍ക്കില്ല. അങ്ങനെയായാല്‍ തന്നെ ആരും അത്...